കാനനച്ഛായയില്‍ ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ.പാടില്ല പാടില്ല നമ്മെ നമ്മള് പാടേ മറന്നൊന്നും ചെയ്തുകൂടാ......കാട് മുടിയുമ്പോള്‍ എന്ത് ച്ഛായ?
ഈ പ്രപഞ്ചവും വികാരങ്ങളും എന്തിനു എല്ലാ ഭാവങ്ങളും സംഗീതരൂപമായ് ആവാഹിച്ച ഗാനങ്ങള്‍ കഥകളിയിലെപ്പോലെ ഇത്രയും വിശിഷ്ടമായി ലോകത്ത് മറ്റെവിടെയുണ്ട്?
കായലരികത്ത് വലയെറിഞ്ഞപ്പോള്‍..കായലിലെ അലകള്‍ കേരളീയരുടെ ഗ്രാമീണ ഹൃദയങ്ങളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങളായിരുന്നു.ഇന്നത് മറ്റാര്‍ക്കോ വേണ്ടി?
നമ്മുടെ വാകപ്പൂമരങ്ങള്.നമ്മുടെ ഗ്രാമങ്ങളിലെ ചെമ്മണ്ണ് പതിഞ്ഞ വഴിയോരങ്ങളില്‍ സന്ധ്യയുടെ കവിളുകളും തുടുത്തിരുന്നില്ലേപൂമരത്തിലെ കായും പരിപ്പും എത്ര കഴിച്ചു ?
പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നൂരിച്ചിന്നിയ കതിര് ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ ഗ്രാമ ജീവിത കഥാനാടക ഭൂവില്‍
0 comments:
Post a Comment