കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

 അഭിജ്ഞാനശാകുന്തളം  വക്ക വക്ക രീതിയില്‍
                                                         പ്രിയംവദ സന്തോഷത്തോടുകൂടി വേള്‍ഡ് കപ്പു കാണുന്നതിനിടെ "എടീ,അനസൂയെ ഇങ്ങോട്ട് വാടീ,മെസ്സി ഗോളടിച്ചത് നീ കണ്ടോ? ഇതുപോലല്ലേ ശകുന്തളയുടെ ഗോള്‍പോസ്റ്റിലേക്ക് ദുഷ്യന്തന്‍ ഓഫായി കടന്നുവന്നു ഗോളടിച്ചത് ?എന്തായാലും ഈ കളി കഴിയട്ടെ.അവളെ ദുഷ്യന്തന്റെ പോസ്റ്റിലേക്ക് അയക്കാന്‍ പോകാം.ഇങ്ങനെ റെഡ്കാര്‍ഡ് കിട്ടിയ ഒരു ഫുട്ബാള്‍ കളിക്കാരനെ പ്പോലെ അനസൂയ അമ്പരപ്പോടെ നിന്നു.
                                                        ഞാന്‍ ഇപ്പോള്‍ തന്നെ ശകുന്തളയെ ഫുട്ബാള്‍ കാണാന്‍ വിളിച്ചപ്പോള്‍ നമ്മുടെ റഫറിയായ അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു.10 ഗോളിന് തോറ്റ ഒരു ടീം കാപ്ത്യന്റെ വിഷമം അദ്ദേഹതിനുണ്ടെന്നു തെളിഞ്ഞു കാണുവാന്‍ സാധിക്കും.എന്നാലും അദ്ദേഹം ശകുന്തളയെ ആശ്വസിപ്പിച്ചു.കാരണം ഒരു നല്ല ഡിഫന്‍ഡറെയല്ലേ തന്റെ മകള്‍ക്ക് കിട്ടിയതെന്നാലോച്ചിച്ച്‌.ശകുന്തളയുടെ ഈ അവസ്ഥ അദ്ദേഹം എങ്ങനെ അറിഞ്ഞു?അനസൂയ ചോദിച്ചു.അദ്ധേഹത്തിന്റെ താടിയില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നു.ഇവിടത്തെ കാര്യമറിയാന്‍ സെര്‍ച്ച് ചെയ്തപ്പോഴാണത്രെ ഈ കാര്യം അറിഞ്ഞത്.

                                          "നിനക്കൊരു ഡിഫന്‍ഡറെ കിട്ടിയെന്നത് സന്തോഷമുള്ള കാര്യമാണ്.എന്നാല്‍ നീ ഈ ഗോളികളെയും റഫറിയെയും നമ്മുടെ ഗോള്‍പോസ്റ്റിനെയും വിട്ടുപിരിയുകയാണെന്ന് ഓര്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ട്".അനസൂയ പറഞ്ഞു.പിന്നെ നിന്റെ ഡിഫന്‍ഡര്‍ ദുഷ്യന്തനു വല്ല ചുവപ്പ് കാര്‍ഡും കിട്ടിയിട്ടുണ്ടോ?അതോ വേറെ വല്ല ഗോള്‍ പോസ്റ്റിന്റെയും ഡിഫന്‍ഡര്‍ ആണോ?അല്ലായിരിക്കണേ എന്ന് ഞാന്‍ പെലയോടും മറഡോണയോടും പ്രാര്‍ഥിക്കാറുണ്ട്.പ്രിയംവദ ഗോളടിച്ച സന്തോഷത്തില്‍ പറഞ്ഞു.ഞങ്ങള്‍ പോയി ജബുലാനി പന്തും ബൂട്സും വാങ്ങിയിട്ട് വരാം.അനസൂയയും പ്രിയംവദയും പോകുന്നു.
                                        ഗൌതമി ശകുന്തളയെ പാക്ക് ചെയ്തയക്കാന്‍ ശര്ങ്ങറവനോട് ബൂട്ടിട്ടു തയ്യാറാവാന്‍ പറയുന്നു. പ്രിയംവദ ഗോള്‍പോസ്റ്റിനടുത്ത്നിന്നു പറഞ്ഞു."വേഗം.വേഗം.മുന്‍ ഫുട്ബാള്‍ കളിക്കാരായ മുനിമാരെല്ലാം വന്നിട്ടുണ്ട്.
           ഒരുവന്‍:നിനക്ക് കക്കയേപ്പോലെ പുത്രന്‍ ജനിക്കട്ടെ.
           ഒരുവന്‍:നിന്റെ ഡിഫന്‍ഡര്‍ നിന്നെ ആദരിക്കട്ടെ.
                                   ഇതു പതിവാണെങ്കിലും ഇപ്പോള്‍ ബഹുമാനിക്കേണ്ടിയിരിക്കുന്നു.സഗിമാര്‍ എനിക്ക് ബൂട്ടും സോക്സും എല്ലാം കെട്ടിതരിക.ഇനി പറ്റിയില്ലെങ്കിലോ?

                                        ആശ്രമത്തിലെ രണ്ടു സ്ട്രൈക്കര്‍മാര്‍ ഇതാ ജെഷ്സിയും പെഡും ആയി. അവര്‍ ആശ്ചര്യത്തോടെ ഇതെല്ലാം എവിടുന്നു കിട്ടിയെന്നു സ്ട്രൈക്കര്‍മാരോട്‌ ‌ ചോദിച്ചു. "താതകാശ്യപന്റെ പ്രതാപം കൊണ്ടാണെന്ന് പറഞ്ഞു താത കാശ്യപന്‍ ഞങ്ങളോട് സോക്സ്‌ കഴുകുവാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മരത്തില്‍ നിന്നു കിട്ടിയതാണ്".സ്ട്രൈക്കര്‍മാര്‍ പറഞ്ഞു.ഇതു ശെരിക്കു ഇടാനൊന്നും ഞങ്ങള്‍ക്ക് അറിയില്ല.ടീവിയില്‍ കണ്ടുള്ള അറിവ് മാത്രമുള്ളൂ എന്ന് സഖിമാര്‍ പറഞ്ഞു.ഞാന്‍ നമ്മുടെ റഫറിയായ അച്ഛനെ കണ്ടു കാല്‍ തൊട്ടു വന്ദിച്ചിട്ട് വരാം.ശകുന്തള പറഞ്ഞു.

കാശ്യപന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു."നീ ആ ജബുലാനി പന്തിനെ വലം വച്ച് വരൂ."അപ്പോള്‍ ശാര്ങ്ങരവന്‍ ബൂടുമെല്ലാം ഇട്ടു തയ്യാറായി നീ ഫുട്ബാള്‍ കളിച്ചു വളര്‍ന്ന മൈതാനം നിന്നെ അനുഗ്രഹിക്കും.ഗൌതമി ഇടര്‍ച്ചയോടെ പറഞ്ഞു.എനിക്ക് എന്റെ ബന്ദുക്കളെയും മൈതാനത്തെയും വിട്ടുപിരിയുന്നതില്‍ വിഷമം ഉണ്ട്.ശകുന്തള ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ പുറത്തായ ഇറ്റലിയെപ്പോലെ പൊട്ടിക്കരഞ്ഞു.നീ നമുടെ മുറ്റത്തുള്ള പെലയുടെ രൂപത്തില്‍ വലം വെക്കുക.നമ്മുടെ വിഷമം എല്ലാം അവിടുത്തെയും അറിയിക്കുക.അനസൂയയെല്ലാം പൊട്ടിക്കരയുന്നു.

                             ശകുന്തള സ്നേഹത്തോടുകൂടി നോക്കിയ ഒരു പന്ത് അവളുടെ അടുത്തേക്ക് തന്നെ വരുന്നു.അതിന്റെ ബ്ലെടാര്‍ എല്ലാം പൊട്ടിയ അവസരത്തില്‍ അവളാണ് അതിനെ ശരിയാക്കിയത്.ആ ആനന്ദം അതിനുണ്ട്.അവള്‍ അതിനെ നോക്കി തന്റെ വിഷമം മനസ്സില്‍ ഒതുക്കി മറ്റൊരു ഗോള്‍പോസ്റ്റിലേക്ക് യാത്രയായി.
തയ്യാറാക്കിയത് :ശ്രീഹരി (ദീപ്തി ഹൈസ്ക്കൂള്‍ ,തലോര്‍)
കൈത്താങ്ങ്‌:ശ്രീ .റോയ് മാസ്റര്‍ 

7 comments:

cpaboobacker said...

ഈ ഫുട്‌ബാള്‍ ഹാസ്യം നന്നെ ഇഷ്ടമായി. ഇത്‌ www.thanalonline.comല്‍ ചേര്‍ക്കോനനുവദിച്ചാലും. cpaboobacker@gmail.com എന്ന ഐഡിയില്‍ അനുവാദം തന്നാലും

krishnan said...

"wakka wakka Saunthalam" is very interesting....and I likes the commedy in this story.....very good luck....

Krishnan
www.panchavarna.com

sneham svaandhanam sangeetham said...

you have more humensence

ഏകലവ്യ said...

നന്നായിരിക്കുന്നു..ഇനിയും എഴുതുക..റോയ്‌ മാഷിനും നന്ദി..പ്രോല്‍സാഹനം ഭീകരമായി തന്നെ തുടരട്ടെ..

Abhisha said...

ശാകുന്തളത്തെ ഹാസ്യവല്‍ക്കരിച്ചത് എനിക്കിഷ്ടപ്പെട്ടു..

Anonymous said...

Good I like it

സാന്ദ്രം... said...

ഗംഭീരം ഒരു കുട്ടിയാണ് ഇതെഴുതിയതെന്ന്‍ തോന്നില്ല