കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

മുല്ലവള്ളിയും  മാങ്കിടാവും
    [ശാകുന്തളത്തിലെ  ഈ ഭാഗം  വായിക്കുമ്പോള്‍, കേരളീയരുടെയും  ഭാരതീയരുടെയും  വളരെ ലളിതമായ  പഴയ  ജീവിത ശൈലി  മനസ്സിലാകുന്നില്ലേ ?പ്രകൃതിയോടോപ്പമുള്ള ജീവിതത്തിന്റെ  ശാലീനതയും  കാപട്യമില്ലായമായും  ആശ്രമത്തില്‍ കാണുന്നില്ലേ ?
പ്രാചീന ഭാരതത്തില്‍  നാല് വിധം  വിവാഹങ്ങള്‍  ഉണ്ടായിരുന്നു:
1 . സ്വയംവരം    2  .ഗാന്ധര്‍വം
3. മാതാപിതാക്കളുടെ  അനുമതിയോടെയുള്ള വിവാഹം 4  .ശൈശവ വിവാഹം 
    ഇവയില്‍ കണ്വാശ്രമത്തില്‍ നടന്നത് ഗാന്ധര്‍വമായിരുന്നു ]    
പാഠഭാഗത്ത്‌  കണ്ടെത്തുന്ന  സവിശേഷതകള്‍  
{പ്രകൃതി  മനുഷ്യ   ലയനം , സന്യാസിമാരില്‍ കാണുന്ന  സാധാരണക്കാരുടെ  വികാരങ്ങള്‍ }
ദുഷ്യന്തന്റെയും ശകുന്തളയുടെയും  കാമ നിവര്‍തിതമായ പ്രണയം പരിപക്വമാകുന്നതിന്റെ കഥയാണല്ലോ കാളിദാസന്‍  വിരചിച്ചത് 
കുട്ടികള്‍ നേരിടുന്ന  പ്രശ്നങ്ങള്‍:
പഴയ ആചാരങ്ങള്‍
കുട്ടികളുടെ മുന്‍ ധാരണകള്‍:
ശാകുന്തളം നാടകമറിയാം,നാടകരൂപം അറിയാം.
പഠന  പ്രവര്‍ത്തനങ്ങള്‍ :
1.കുറിപ്പ്  തയ്യാറാക്കാം:
പ്രകൃതിയിലെ  ജീവിതത്തിന്റെ വൈഷിട്യം 
2.ചര്‍ച്ച ചെയ്യുക:
ചെടി പരിപാലനവും  ചെടികളോടുള്ള സ്നേഹ വായ്പും                 
3.കവിതകള്‍ ശേഖരിക്കുക:
പ്രകൃതിയെയും കൃഷിയെയും  വാഴ്ത്തുന്ന കവിതകള്‍ 
4.വിരഹ ലേഖനം:
കണ്വാശ്രമാത്തിലേക്ക് പോകുന്ന ശകുന്തള  സഖികള്‍ക്കും അച്ഛനും എഴുതുന്നത്
5.ദൂത് അയക്കല്‍:
ശകുന്തളയുടെ  നിഷ്കളങ്കതയും  പ്രതീക്ഷയും  അറിയിച്ചുകൊണ്ട്‌  തപോവനത്തില്‍ നിന്നും ദുഷ്യന്തനു അയക്കുന്നു.
6.താരതമ്യക്കുറിപ്പ് തയ്യാറാക്കല്‍:
 ദുഷ്യന്തന്റെ മൃഗയാ വിനോദവും ആശ്രമത്തിലെ ജന്തു സ്നേഹവും തമ്മില്‍ 
7. അനുഭവക്കുറിപ്പ് തയ്യാറാക്കല്‍:
കുട്ടികളുടെ ചെടി പരിപാലനത്തിന്റെ അനുഭവങ്ങള്‍.
8. നിവേദനം :
നമ്മുടെ വഴിയോരങ്ങളില്‍  തണല്‍ മരങ്ങള്‍  വച്ചു പിടിപ്പിക്കുനതിനു വേണ്ടി അധികാരികള്‍ക്ക്.
9.ആശ്വാസ കുറിപ്പ് :
ദ്വാപര യുഗത്തിലെ  മാമരങ്ങളുടെ  പിന്‍ഗാമികളായ കലിയുഗത്തിലെ മരങ്ങളോട്  ആശ്വാസ്വം നല്‍കുന്നത്.
10.ആസ്വാദനക്കുറിപ്പ്:
ആശ്രമത്തിലെ പ്രകൃതി  സ്നേഹം




തപോവനത്തിലും  നീരാളി പ്രവചനം 
                                         കാല്‍പന്തുകളിയിലെ പുതിയ ആവേശമായി മാറിയ പോള്‍ നീരാളിയുടെ ചുവടുപിടിച്ചു കണ്വാശ്രമത്തിലും സമാനമായ പ്രവചനം.നീരാളി പ്രവചനം ജര്‍മ്മനിയും ഹോളണ്ടിനെയും നിരാശരാക്കിയെങ്കില്‍  ഇവിടെ കണ്വാശ്രമത്തെയും അന്തേവാസികളെ യുമാണ്‌ നീരാളി പ്രവചനം  ദു:ഖിതരാക്കിയത്.
                                       ശകുന്തളയെ ദുഷ്യന്ത മഹാരാജാവ് സ്വീകരിക്കില്ല എന്നാണു കണ്വാശ്രമ നീരാളിയായ ദീര്‍ഘപാണി പ്രവചിച്ചത്.ശകുന്തളയെ ഭര്‍തൃഗൃഹത്തിലേക്ക്  കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ്  ദീര്‍ഘപാണിയുടെ പ്രവചനം നടന്നത്.
                                       ദീര്‍ഘപാണിക്കായി പ്രത്യേകം തയ്യാറാക്കിയ ജലം നിറഞ്ഞ വൃക്ഷച്ഛായയില്‍ ഇന്നലെ വെളുപ്പിന് ഒരു നാഴിക നേരമുള്ളപ്പോള്‍ ആണ് പ്രവചനം നടന്നത്.ശകുന്തളയുടെ ആളിയായ(തോഴിയായ)അനസൂയ വരച്ച ദുഷ്യന്ത മഹാരാജാവിന്റെ ചിത്രങ്ങളാണ് പ്രവചനത്തിനായി ഉപയോഗിച്ചത്.നീട്ടിയ കയ്യില്‍ പൂമാലയും ചിരിക്കുന്ന   മുഖവുമായി  നില്‍ക്കുന്ന ദുഷ്യന്ത മഹാരാജാവിന്റെ ചിത്രം ആദ്യത്തെ  മരപ്പോത്തിലും  കൈകള്‍ പിന്നില്‍ കെട്ടി നില്‍ക്കുന്ന ദുഷ്യന്ത മഹാരാജാവിന്റെ ചിത്രം രണ്ടാമത്തെ മരപ്പോത്തിലുമാ യിട്ടാണ്  ഒരുക്കി വച്ചിരുന്നത്.
                          തപോവനത്തില്‍ മത്സ്യ മാംസാഹാരങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍  
            "സര്‍വ്വംവൃക്ഷഗണങ്ങള്‍ നാള്‍ത്തളിര്പോല്‍ 
              ശാഖാഗ്ര ദൃഷ്ടങ്ങളാം  
             കാട്ടിന്‍ ദേവതമാര്‍ കരങ്ങള്‍ വഴിയാ 
             യര്‍പ്പിച്ചു  സുഗന്ധ ഭോജ്യങ്ങള്‍"
                            അങ്ങനെ ലഭിച്ച പഴങ്ങളാണ് രാജാവിന്റെ  ചിത്രത്തിന്‍റെ കൂടെ മരപ്പൊത്തില്‍      നിക്ഷേപിച്ചിരുന്നത്.
                           മരപ്പൊത്തുകളില്‍ മാറിമാറി  തൊട്ടു സഞ്ചരിച്ച ദീര്‍ഘപാണി (നീരാളി)വെളുപ്പിനെ  കയ്യ്  പുറകില്‍ കെട്ടി നില്‍ക്കുന്ന ദുഷ്യന്തന്റെ ചിത്രമുള്ള മരപ്പൊത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചതോടെയാണ് പ്രവചനം പൂര്‍ത്തിയായത്.വെളുപ്പിനെ നടന്ന പ്രവചന മായതിനാല്‍  ഫലപ്രാപ്തി സാധ്യത കൂടുതലാണെന്നും അതിനാല്‍ത്തന്നെ അതീവ ദു:ഖമുണ്ടെന്നും താത കാശ്യപന്‍  ശകുന്തളയെ അറിയിക്കാതെ മന്ത്രിച്ചു. 
       ആശ്രമത്തിലേക്കു നീരെടുക്കാനായി  ആളിമാരോടുകൂടി (തോഴിമാരോടുകൂടി)നദിയില്‍ പോയിവന്ന ശകുന്തളയുടെ കാലില്‍ കടിച്ചു പിടിച്ചിരിക്കുന്ന രീതിയിലാണ് നീരാളി ആദ്യമായ് ആശ്രമത്തിലെത്തിയത്.മുനി  ശാര്ങ്ങരവന്‍ അതിനെ പറിച്ചെറിയാന്‍  തുനിഞ്ഞപ്പോള്‍ ശകുന്തളത്തന്നെയാണ് ഈ നീരാളിയെ തലോടിക്കൊണ്ട് രക്ഷിച്ചതും നീളമുള്ള കൈകള്‍ ഉള്ളതിനാല്‍ ദീര്‍ഘപാണി എന്ന് പേരിട്ടതും.
നീരാളി കടിച്ചു കാലില്‍ നീര് വന്നു വീര്‍ത്തിരിന്നെങ്കിലും അതിനെ കൊല്ലാതെ സംരക്ഷിച്ച ശകുന്തളയുടെ  ഭൂതദയയാണ്  നാം   ഇവിടെ കാണുക.ശകുന്തള തന്നെ എടുത്തുവളര്‍ത്തിയ ദീര്‍ഘപാംഗനെന്ന മാന്‍കുട്ടിയുടെ കൂടെ വളരെ പ്രിയപ്പെട്ടവനായിട്ടു തന്നെയാണ് ദീര്‍ഘപാണിയെന്ന നീരാളിയേയും ശകുന്തള സംരക്ഷിച്ചുപോന്നത്.
                          പാല് കൊടുത്ത കൈക്ക് തന്നെ കടിച്ചു എന്നാണു ഈ സംഭവത്തെക്കുറിച്ചു    ശകുന്തളയുടെ തോഴിമാരായ പ്രിയംവദയും  അനസൂയയും പറയുന്നത്.
                    ഇതിനു മുമ്പ് ദീര്‍ഘപാണി  നടത്തിയ ചില പ്രവചനങ്ങള്‍ സത്യമായിത്തീര്‍ന്ന  തോടെയാണ്‌ കണ്വാശ്രമത്തില്‍ ദീര്‍ഘപാണി  നീരാളി പ്രശസ്തനായത്.ശകുന്തളയുടെ വിവാഹം ഗാന്ധര്‍വ വിധി പ്രകാരമായിരിക്കുമെന്നും,ശകുന്തള ക്ക് ധരിക്കുവാനുള്ള ആടയാഭരണങ്ങള്‍ വൃക്ഷലതാദികള്‍ നല്‍കുമെന്നും ദീര്‍ഘപാണി മുമ്പ് അശരീരിയായി പ്രവചിച്ചിരുന്നു.
               ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായ സമയത്ത്  പ്രതീക്ഷിക്കാത്തൊരു പ്രവചനം വന്നത് കണ്വാശ്രമാത്തിലാകെ മ്ലാനത പരത്തിയിട്ടുണ്ട്. ഒരുക്കങ്ങളില്‍ ആവേശമില്ലായ്മക്കും കാരണമായിട്ടുണ്ട്.
                ഇതുവരെ ഒരു പ്രവചനത്തിലും  തെറ്റാത്ത  ദീര്‍ഘപാണിക്ക്  ഈ ഒരു പ്രവചനം തെറ്റ ണേ എന്നാണു കണ്വാശ്രമം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത്.ഈ പ്രാര്‍ത്ഥയില്‍ നമ്മള്‍ക്കും പങ്കാളികളാകാം.
കണ്വാശ്രമ പ്രവചനങ്ങളോടെ പ്രശസ്തനായ  ദീര്‍ഘപാണി  നീരാളിയുടെ പുതിയ പ്രവചനം :
കേരളത്തില്‍ മാത്രമല്ല  കണ്വാശ്രമത്തിലും അടുത്താഴ്ച ഹര്‍ത്താല്‍.
                                                                                         (രചന:ചരാച്ചോ)
മുല്ലവള്ളിയും മാന്‍ കിടാവും                                     

കണ്മുമ്പില്‍ പഴയ കണ്വ മഹര്‍ഷിയുടെ കാലം നമുക്ക്   തുറന്നു തരുന്ന ഈ വീഡിയോ നല്‍കിയത് ശ്രീമതി .പി.ഗീത ടീച്ചറാണ്.കുട്ടികള്‍ക്ക് പാഠഭാഗത്തിന്റെ ആസ്വാദനത്തില്‍ ഈ ദൃശ്യവിരുന്നു പാഠഭാഗത്തിന് ശേഷമുള്ള സംഭവങ്ങളുടെ സ്വാഭാവികമായ പ്രവാഹത്തിലെക്ക് നയിക്കുന്നതാണ്.ആശ്രമ  കന്യകയുടെ  നിഷ്കളങ്കസ്നേഹം നമ്മെ നൊമ്പരപ്പെടുത്തും.



                                     




കണ്വാശ്രമ പ്ലസ് ടു കോഴ്സുകള്‍ !മുഹൂര്‍ത്തം മാറ്റി!

ജിജ്ഞാസുക്കളായ പഠിതാക്കളുടെ അഹമഹമഹിയാ അര്‍ത്ഥന മാനിച്ചു പ്ലസ് ടു കൊഴ്സിലേക്കുള്ള പത്രികകള്‍ നേദിക്കുന്നതിനുള്ള മുഹൂര്‍ത്തം പുനര്‍ നിശ്ചയിച്ച പ്രകാരം ചിങ്ങം പത്താം തിയതിയാണ് എന്ന് താമ്ര പത്രലേഖന പ്രകാരം വിളംബരപ്പെടുത്തുന്നു.


കണ്വാശ്രമാധിപന്‍ താത കാശ്യപന്റെയും തപോവനവാസികളുടെയും അന്യൂനമായ തപസ്സിന്റെയും കര്‍മ്മങ്ങളുടെയും സാക്ഷാല്‍ക്കാരമായി പുതിയ പ്ലസ് 2 കോഴ്സുകള്‍ അനുവദിച്ചു.ഇന്നലെ ഉഷപൂജയുടെ വേളയില്‍ ദേവ അമാത്യ സഭ അശരീരിയായി അറിയിച്ചതാണ് ഈ വിവരം.കണ്വാശ്രമത്തിലെ പാഠഭാഗം മനസ്സിന്റെ ഹോമ കുണ്ഡത്തില്‍ അറിവാകുന്ന അരണി കടഞ്ഞ് മലയാള ദേശങ്ങളിലെ കുട്ടം,കുടം,കര്‍ക്ക,വേണ്,പൂഴി എന്നീ 12 നാടുകളിലെ ലക്ഷക്കണക്കിന്‌ കുട്ടികള്‍ അര്‍പ്പിച്ച ഹവിസ്സ് ഉണ്ട് പുകഞ്ഞ ദേവാധിപന്‍ ആവശ്യപ്പെടുകയായിരുന്നു.അമാത്യസഭയുടെ ഷഡ്ദര്‍ശന വേദിയാണീ തീരുമാനമെടുത്തത്.
ഇന്ന് നടത്തിയ പ്രിതിഭാ ശക്തി പരീക്ഷയില്‍ കണ്വാശ്രമം"കടന്നിരിക്കല്‍" ബഹുമതി നേടി!
[അറിയിപ്പ് :പ്ലസ് 2 കൊഴ്സിലെക്കുള്ള അപേക്ഷാ പത്രിക വലതു വശത്ത്‌ നല്‍കുന്നു.എന്റെ മലയാളം ബ്ലോഗില്‍ സന്ദര്‍ശിച്ചാല്‍ ആ ഈ മയിലില്‍ കയറി അപേക്ഷ അയക്കാമെന്നു തപോവന വിദ്യാ കേന്ദ്ര അറിയിച്ചു.അപേക്ഷ അയക്കുന്ന അവസാന മുഹൂര്‍ത്തം കര്‍ക്കിടകം 10. നു കഴിയുന്നു]




ചരാച്ചോ
അപെക്ഷാപത്രിക രൂപശില്‍പ്പി : ശ്രീ .ഫി ലി പ്പ് മലനാട്


{ഹര്‍ത്താല്‍ സമരമാര്‍ഗ്ഗമാണോ? നമുക്കതൊരു ആഘോഷമായില്ലേ ?
ഇതാ വേറിട്ടൊരു ഹര്‍ത്താല്‍;പൊതു കര്‍മ്മ സ്തംഭനം}

1186ചിങ്ങം 21

കണ്വാശ്രമ തപോവനത്തില്‍ ഇന്ന് പൊതുകര്‍മ്മസ്തംഭനം!!

ആശ്രമജീവിതം തടസ്സപ്പെട്ടു. ശകുന്തള ഭര്‍തൃഗൃഹത്തിലേക്ക്
കണ്വാശ്രമം: കണ്വാശ്രമാധിപന്‍ താതകശ്യപന്റെ വളര്‍ത്തുപുത്രി ശകുന്തളയുടെ ഭര്‍തൃഗൃഹയാത്രയോടനുബന്ധിച്ച് കണ്വാശ്രമത്തില്‍ ഇന്ന് നടന്ന പൊതുകര്‍മ്മ സ്തംഭനംപൂര്‍ണ്ണമായിരുന്നു.ശ്വാസം വലിക്കാന്‍ മീനുകള്‍ വെളളത്തിനടിയില്‍നിന്നും മുകളിലേക്കു വന്നതും, വളളികള്‍ ശകുന്തളയോടുളള ആദരസുചകമായി വെളളിലകള്‍ പൊഴിച്ച ശബ്ദവുമൊഴിച്ചാല്‍ പൊതുകര്‍മ്മ സ്തംഭനം പൊതുവെ സമാധാനപരമായിരുന്നു. മറ്റു പൊതു സ്തംഭനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിഷേധസൂചകമായല്ല, മറിച്ച് ശകന്തളയോടുള്ള ആദരസൂചകമായാണ് ഇത് ചെയ്തതെന്ന് താതകാശ്യപന്‍ പറഞ്ഞു.



കണ്വാശ്രമ ആസ്ഥാന നര്‍ത്തകരായ ആണ്‍മയിലുകള്‍ തങ്ങളൂടെ ലോകപ്രശസ്തമായ "പീലിയാട്ടം" ഇനി ശകുന്തള തിരിച്ചുവരുന്നതുവരെ അവതരിപ്പിക്കൂകയില്ലെന്ന് അറിയിച്ചു. മയിലുകള്‍ പീലി താഴ്ത്തിപ്പിടിച്ചുകൊണ്ട് ശകുന്തള കടന്നുപോകുന്ന പാതയുടെ ഇരുവശവും നിന്നു. മൃഗമാലാ സംഘം അധ്യക്ഷന്‍ ശ്രീമാന്‍ ദീര്‍ഘപാംഗന്‍, ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാനുകളോ മറ്റു മൃഗങ്ങളോ പുല്ലുപോലും ഭക്ഷിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അനിശ്ചിതകാല നിരാഹാരവ്രതം ഉദ്ഘാടനം ചെയ്തു


വൃക്ഷലതാദി പടര്‍ന്നുകയറ്റ മുന്നേറ്റകഴകം തലവി ശ്രീമതി വനജ്യോത്സന തേന്മാവിന്റെ നേതൃത്വത്തില്‍ ‍ശകുന്തളയ്ക്ക് ധരിക്കേണ്ടതായ വസ്ത്രങ്ങള്‍ ദാനം ചെയ്തു. തങ്ങള്‍ക്ക് വെള്ളം ഒഴിച്ചുതരാതെ ഒരുതളളിജലംപോലും പാനം ചെയ്യാത്ത പരമ സാത്വികയായിരുന്നു ശകുന്തളയെന്ന് , ശകുന്തള മുല്ലവള്ളിയ്ക്ക് ഭര്‍ത്താവായി നല്‍കിയ തേന്‍മാവിനൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് മുല്ലവളളി ശ്രീമതി വനജ്യോത്സന തേന്‍മാവ് അനുസ്മരിച്ചു. ഇനി ശകുന്തള ഭര്‍തൃഗൃഹത്തില്‍ സ്വസ്ഥമായി പ്രവേശിക്കുംവരെ തങ്ങളാരും ജലപാനം നടത്തുകയില്ലെന്നും വനജ്യോത്സന പറഞ്ഞു. തളര്‍ന്നുവീഴാന്‍ തുടങ്ങിയ മുല്ല്വവളളിയെ തേന്‍മാവ് ചില്ലക്കയ്യുകളാല്‍ പുണര്‍ന്ന് തേന്‍മാവിനോട് ചേര്‍ത്തുപിടിച്ചുനിര്‍ത്തി. വളളികള്‍ ശകുന്തള സഞ്ചരിക്കുന്ന വഴികള്‍ തോറും പായുന്ന അശ്രുകണം കണക്കേ വെളളിലകള്‍ പൊഴിച്ചുകൊണ്ട് ശകുന്തളയോടുളള ആദരവ് പ്രകടിപ്പിച്ചു.


ശകുന്തപക്ഷികള്‍ കൂട്ടമായി വന്ന് ശകുന്തളയുടെ ചുറ്റും ഒരു രക്ഷാകവചം തീര്‍ത്തുകൊണ്ടുനിന്നു. ആരുമില്ലാതെ ഉപേക്ഷിക്കപ്പട്ട ശകുന്തളയെ ഞങ്ങളാണ് ആദ്യം നോക്കി പരിപാലിച്ചത് എന്നഓര്‍മ്മകളാണ് ശകുന്തപക്ഷികള്‍ക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ പൊന്നോമനയായ ശകുന്തളയ്ക് ശാന്തിയും സമാധാനവും ഉണ്ടാകുന്നതുവരെ ഇനി ദീര്‍ഘദൂരപറക്കല്‍ സര്‍വ്വീസുകളും പറക്കല്‍അഭ്യാസങ്ങളും നിര്‍ത്തി വെച്ചതായി ശകൂന്തപ്പക്ഷികളുടെ തലവന്‍ ശ്രീമന്‍ സ്പീഡ് ശകുന്തന്‍ അറിയിച്ചു



ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവചന-വിസ്മയങ്ങളാല്‍ ഏവരുടെയും കണ്ണിലുണ്ണിയും തപോവനതാരവുമായി മാറിയ ശ്രീമന്‍ നീരാളി ദീര്‍ഘപാണി ശകുന്തളയുടെ ഭര്‍തൃഗൃഹപ്രവേശത്തോടനുബന്ധിച്ച് 24 നാഴിക സമയത്തേക്ക് തന്‍റ പ്രവചന പരിപാടികള്‍ നിര്‍ത്തി വച്ചതായി അറിയിച്ചു


തപോവനത്തില്‍ ഇതുപോലെ ഒരു പൊതുകര്‍മ്മ സ്തംഭനം ആദ്യസംഭവമാണെന്ന് കാശ്യപ ശിഷ്യ പ്രമുഖന്‍ ശ്രീമാന്‍ ശാര്‍ങ്ഗരവ മുനികള്‍ പറഞ്ഞു


ശകുന്തളക്ക് ജന്മം നല്‍കിയ മാതാപിതാക്കളായ അപ്സര കന്യക മേനകയും, മഹാമുനി വിശ്വാമിത്രനും ശകുന്തളയെ(മകളെ)യാത്രയാക്കുവാന്‍ തപോവനത്തില്‍എത്തിച്ചേര്‍ന്നു.ബ്രഹ്മാണ്ഡ ബ്രഹ്മര്‍ഷി സമാജം അധിപന്‍ ശ്രിനാരദന്‍,സകലലോക കോപമുനി കൂട്ടാധിപന്‍ ദുര്‍വ്വാസാവ്വ് മഹര്‍ഷി, ദേവലോക അപ്സര സുന്ദരി തിലോത്തമ തുടങ്ങിയവര്‍ ശകുന്തളയ്ക് മംഗളാശംസകള്‍ നേര്‍ന്നു

ശകുന്തളക്ക് ഭര്‍ത്യഗ്യഹത്തില്‍ ഹ്യദ്യമായ സ്വാഗതം ലഭിക്കുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ശകുന്തളയുടെ ആദരാര്‍ത്ഥം നടത്തിയ പൊതുകര്‍മ്മ സ്തംഭനത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും കണ്വാശ്രമാധിപന്‍ താതകാശ്വപന്‍ കണ്ണുനീര്‍ തൂകികൊണ്ട് ഹ്യദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി പൊതുകര്‍മ്മ സ്തംഭനത്തില്‍ ആശ്രമപൊതു ജീവിതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടി ഔഷധസസ്യങ്ങള്‍,കറവയുള്ളകന്നുകാലികള്‍,സന്ദേശ വാഹകപറവകള്‍ തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു
പ്രതിഷേധസൂചകമായാലും,ആദരസൂചകമായാലും സ്തംഭനം നാട്ടായ്മയോടും, ആശ്രമവാസികളോടുമുള്ള വെല്ലുവിളിയല്ലേ എന്ന വൃത്താന്തികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ താതകാശ്യപന്‍ പുഞ്ചിരിച്ച് ഒഴിഞ്ഞുമാറി


(ഒന്‍പതാം ക്ലാസ്സിലെ .റ്റി.ടെക്സ്റ്റിലെ ആദ്യ യൂണിറ്റിലെ മുല്ലവള്ളിയും മാങ്കിടാവും എന്നാ പാടവുമായി ബന്ധപ്പെട്ട് തൃശൂര്‍ മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിലെ 9 ക്ലാസ്സിലെ വിദ്യാര്‍ഥിനികളായ ഷെറിന്‍ ഡേവിസ്,അശ്വതി.സി.പി,സുചിത സുന്ദരന്‍,ഐശ്വര്യ സി.എസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പത്രവാര്‍ത്ത..ക്ലാസ് അദ്ധ്യാപകന്‍ :ജോവല്‍.വി.ജോസഫ്)


യഥാര്‍ത്ഥ പ്രപഞ്ച സുന്ദരിയെ നിങ്ങള്‍ തിരഞ്ഞെടുക്കൂ !!!




മിസ്സ്
.യൂനിവേഴ്സ്




മിസ്സ്.യൂനിവേഴ്സ്



മിസ്സ്.യൂനിവേഴ്സ്

മിസ്സ്.ദ്വാപരം


മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ മരീചി,അത്രി,അംഗിരസ്,പുലഹന്‍,പുലസ്ത്യന്‍,ക്രതു,
വസിഷ്ഠന്‍ എന്നിവരുള്‍പ്പെട്ട സപ്തര്‍ഷികളാണെങ്കിലും പ്രേക്ഷകരുടെ വോട്ടുകള്‍നിര്‍ണ്ണായകമാണ്.അതിനാല്‍ ഭൂലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കുക

മിസ്സ്‌.ജെമേന പരിഗണിക്കേണ്ട വിഷയങ്ങള്‍


യെന്റി ഫിലിപ്സ്
പരിഗണിക്കേണ്ട വിഷയങ്ങള്‍


ജെസിന്റ്
പരിഗണിക്കേണ്ട വിഷയങ്ങള്‍


ശകുന്തള
പരിഗണിക്കേണ്ട വിഷയങ്ങള്‍





0 comments: