കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഈ കവിത ആസ്വദിക്കുന്നതിലെ  പ്രശ്നങ്ങള്‍:കാവ്യഭാഷ 
കുട്ടികള്‍ക്ക് അറിയാവുന്നത്:സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള ചേര്‍ച്ച.
പഠന  പ്രവര്‍ത്തനങ്ങള്‍:
1.ആസ്വാദനം-സൂര്യന്റെ വരവും പോക്കും,കറമ്പിരാവ് .
2.വിയോജനക്കുറിപ്പ് എഴുതുക:"സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും...............ജ്വലിക്കാവൂ"എന്ന ഭാഗത്ത്  കവിത ദാര്‍ശനികമായപ്പോള്‍ കാവ്യരസം പോയില്ലേ?
3.സന്ദേശം :സൂര്യകാന്തിയുടെ പാരവശ്യം സൂര്യ ദേവനെ അറിയിക്കുന്നു 
4.ചര്‍ച്ച:സൂര്യന്‍, സൂര്യ കാന്തിയെ യഥാര്‍ഥത്തില്‍ ഇഷ്ട്ടപ്പെട്ടിരുന്നോ?
5.അനുഭവക്കുറിപ്പ്:വിനയം കാണിച്ചു വിനീതമായി മറ്റുള്ളവരെ ബഹുമാനിച്ചു നിന്ന സന്ദര്‍ഭങ്ങളെ ക്കുറിച്ച്.
6.കുറിപ്പ് എഴുതുക:യഥാര്‍ത്ത സ്നേഹത്തിനു മുന്‍പില്‍ ശരീര  സൌന്ദര്യം ഒന്നുമല്ല.ഇങ്ങള്‍ കണ്ട സിനിമകളെ ആസ്പദമാക്കി എഴുതുക.
7.തിരക്കഥ:ഈ കവിതാഭാഗം
8 .താരതമ്യക്കുറിപ്പ് :
 ."ഇന്ന് ഭാഷയിത് അപൂര്‍ണ്ണമിങ്ങഹോ "
   വന്നുപോം പിഴയുമര്‍ഥശങ്കയാല്‍ "
         കുമാരനാശാന്റെ  നളിനി"യിലെ ഈ വരികള്‍  10  -ക്ലാസുകാര്‍ക്കുണ്ട്.സൂര്യകാന്തിയില്‍ "അക്ഷരം പുറപ്പെട്ടീല"എന്ന് പറയുന്നുണ്ട്.ഈ വരികള്‍ താരതമ്യപ്പെടുത്തുക.

breakbreak

 റോയ്   വര്‍ഗീസ്‌ , മാതാ എച്ച് . എസ് .മണ്ണംപ്പെട്ട തൃശൂര്‍


റോയ്   വര്‍ഗീസ്‌ , മാതാ എച്ച് . എസ് .മണ്ണംപ്പെട്ട തൃശൂര്‍


കത്ത് 
പ്രിയ സൂര്യ ദേവാ,
                                                                                                                                                                   സുഖമാണെന്നു കരുതുന്നു.എനിക്കിവിടെ സുഖം തന്നെ.
                                                                                       താണ് നിന്നിരുന്ന എന്റെ മുഖം പൊക്കി അങ്ങ് മധുരമായി ചോദിച്ചപ്പോള്‍ എനിക്ക് മറുപടി പറയാനായില്ല.  അതില്‍ ദേവാ,അങ്ങേക്ക് വിഷമമുണ്ടെന്നു എനിക്കറിയാം.സര്വയോഗ്യനായ അങ്ങേക്ക് മുന്‍പില്‍ ഗന്ധമില്ലാത്ത പുഷ്പമായ ഞാന്‍ എങ്ങനെ മറുപടി പറയാനാണ്.ഭാവപാരാവശ്യം,ആനന്ദാശ്രു,കവില്‍ത്തുടുപ്പ്,ശരീരത്തിനുണ്ടാകുന്ന വിറയല്‍ എന്നിവയെല്ലാം ഒരു പ്രണയിനിയുടെതാണെന്നു  തിരിച്ചറിയാന്‍ അധിക സമയം വേണ്ട.അതുകൊണ്ട്  അങ്ങ് എന്റെ സ്നേഹം തിരിച്ചറിഞ്ഞുവെന്ന്  ഞാന്‍ വിശ്വസിക്കുന്നു.എനിക്ക് അര്‍ഹതയില്ലാത്തതാണ്   ഞാന്‍  ആഗ്രഹിക്കുന്നത്.സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള അന്തരം വ്യക്തമായിട്ടും ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.ഒരു പ്രതിഫലവും ഞാന്‍ ഇച്ചിക്കുന്നില്ല.ഞാന്‍  അങ്ങയെ സ്നേഹിക്കുന്നു.അതിനു വേണ്ടി ഞാന്‍ എന്ത് ത്യാഗവും സഹിക്കും.സ്നേഹത്തിന്റെ ചൂടില്‍ എന്റെ ശരീരം  ദഹിച്ചാലും മോഹിപ്പിക്കുന്ന പ്രകാശം എന്നെ ചുംബിച്ചല്ലോ എന്നോര്‍ത്ത് ഞാന്‍ കഴിയും എന്റെ സ്നേഹം വേര്പിരിക്കാനെത്തുന്ന കറമ്പി രാവിനോട്‌ എനിക്ക് ഈര്‍ഷ്യയുണ്ട്.എന്റെ ആയുസ്സ് അല്‍പ്പ സമയം മാത്രമേയുള്ളൂ.ആ സമയം കൊണ്ട് എനിക്ക് സ്നേഹിക്കാനെ കഴിയൂ.എന്റെ  മൂകമായ പ്രണയം അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ.
                                                                  സ്നേഹപൂര്‍വ്വം,
സൂര്യകാന്തി
മേഘ.എസ് . 9.ബി മാതാ  ഹൈസ്ക്കൂള്‍,മണ്ണംപെട്ട,തൃശൂര്‍.
[കാമുകനായ സൂര്യന്‍ തന്റെ പ്രാണസഖിയെ പിരിഞ്ഞു  പോയി തിരിച്ചുവന്നപ്പോഴുള്ള ഒരു രംഗമാണ് ഇവിടെ  കവിതയായി അവതരിപ്പിക്കുന്നത്‌]
നിരാശനായ കാമുകന്‍
കാമുകിയോടോതി
എന്തിനു സുന്ദരീ എന്നെ
നോക്കി നില്‍പ്പൂ ദൂരെ
പ്രാണപ്രിയേ, സഖിയെ
എന്തിനെന്നെ സ്നേഹിച്ചു
പവിത്രമായീ?
ആ പവിത്രസ്നേഹത്തിന്‍
ഞാനും അധീരയായി
എന്നിട്ടും എന്നെ തനിച്ചാക്കി
പോയി നീ ദൂരെ
കറമ്പി രാവു വന്നില്ലെങ്കില്‍
തെക്കന്‍ കാറ്റടിച്ചില്ലെങ്കില്‍
പാതിരാ ശശി വന്നില്ലെങ്കില്‍
ഒരു വാക്കെങ്കിലും ഞാന്‍
മോഴിഞ്ഞെനെ നിനക്കായ്
അനുഗ്രഹിക്കുന്നു നിന്നെ
സാക്ഷാല്‍ സൂര്യദേവന്‍ ഞാന്‍
"നീ വീണ്ടും പുനര്‍ജനിക്കും
മേഘമായ് എന്നരികില്‍"
അന്നൊരിക്കല്‍  എന്‍ പ്രിയേ
നിന്നൊടെന്‍ സ്നേഹം ചൊല്ലാം
ആ ദിനത്തിന് വേണ്ടി ഞാന്‍
വേഗം  ദിന രാത്രങ്ങള്‍ നീക്കീടട്ടെ
നാളെ ഞാന്‍ ഉണരുമ്പോള്‍
നീയിടെ കാണുമോ?
എനിക്കറിയില്ല എന്നാലും
പ്രാണസഖി നീ
പുനര്‍ജനിക്കും
മേഘമായ്  എന്നരികില്‍
മേഘമായ്  എന്നരികില്‍.....
ഐശ്വര്യ .സി.എസ്.മാതാ  ഹൈസ്ക്കൂള്‍,മണ്ണംപെട്ട,തൃശൂര്‍.












                                                                                                                                                                                     

0 comments: