കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


വൈക്കം മുഹമ്മദ് ബഷീര്‍ -1910 -ല്‍ ജനിച്ചു.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു മുതലായ കൃതികള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും പല വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ഫെലോഷിപ്പ്, സ്വാതന്ത്രസമരസേനാനിക്കുള്ള 'താമ്രപത്രം' 'പദ്മശ്രീ', കോഴിക്കോടു സര്‍വ്വകലാശാലയുടെ 'ഡിലിറ്റ് ബിരുദം' എന്നിവ ബഷീറിനു ലഭിച്ച ബഹുമതികളില്‍പ്പെടുന്നു.
കുട്ടികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍:സാഹിത്യ ദര്‍ശനങ്ങള്‍,തത്ത്വചിന്തകള്‍,സാഹിത്യ വിമര്‍ശന മാനദണ്ഡങ്ങള്‍.
കുട്ടികള്‍ക്ക് അറിയാവുന്നത്:പ്രകൃതി എല്ലാവര്‍ക്കുമാണ്‌.
പഠന പ്രവര്‍ത്തനങ്ങള്‍:
1.നാടകം എഴുതുക,അവതരിപ്പിക്കുക:ബഷീറും ഭാര്യയും വീട്ടിലെ ജീവികളും
2.കഥ എഴുതുക:ഗുഹയില്‍ നഗ്നനായി തപസ്സു ചെയ്യേണ്ടി വന്നാലുള്ള സാഹചര്യത്തെ ക്കുറിച്ച്.
3.ഡയറിക്കുറിപ്പ്‌ :ബഷീറിന്റെ ഭാര്യ ബഷീറിന്റെ പ്രകൃതി സ്നേഹത്തെക്കുറിച്ച് .
4.എന്റെ ചട്ടി,എന്റെ പട്ടി,എന്റെ കുട്ടി....ഇത് സ്ത്രീകളുടെ ..അമ്മമാരുടെ നയമാണോ?ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ പാഠ ഭാഗത്തെ അടിസ്ഥാനമാക്കി കുറിപ്പ് എഴുതുക.
5.അനുഭവക്കുറിപ്പ് :സ്വപ്നം കാണുന്നവര്‍ മതങ്ങളിലെ കഥകള്‍ ഇഷ്ട്ടപ്പെടുന്നു.നിങ്ങളുടെ അനുഭവം?
6.പ്രകൃതിയെ സ്നേഹിക്കുന്ന ബഷീറിനു ജീവജാലങ്ങള്‍ അയക്കുന്ന കത്ത്.
7.ബഷീറിന്റെ രചനയിലുള്ള വൈദദ്‌ധ്യം എഴുതുക.