കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

മധ്യവയസ്ക്കനായ ഒരു പുരോഹിതനും ഭാര്യയും മൂന്ന് മക്കളും ഴിവ് കാലം ആഘോഷിക്കുവാനായി മലഞ്ചെരിവിലെ പിക്നിക്ക് സങ്കേതത്തിലെത്തി.കുടുംബാംഗങ്ങള്‍ താല്‍ക്കാലിക ടെന്റിനുമുന്നില്‍ ആഘോഷങ്ങളില്‍ മുഴുകി. ഇടയ്ക്കു അമ്മ കൂടാരത്തിനകത്ത് നോക്കിയപ്പോള്‍ ,തൊട്ടിലില്‍ കിടത്തിയ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ല.നേര്‍ത്ത ഇരുളിലൂടെ ഒരു കാട്ടുനായ കുറ്റിക്കാട്ടിലേക്ക് ഓടിമറയുന്നത്‌ ചിലര്‍ കണ്ടിരുന്നു.ചൂട്ടും പന്തവുമായി ആളുകള്‍ രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും
കുഞ്ഞിനെ കണ്ടെത്താനായില്ല. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ സമൂഹം മുഴുവന്‍ പങ്കുകൊണ്ടു.
ഇതിനിടയില്‍ കുഞ്ഞിനെ കാണാതായത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നു. പത്തു റാത്തല്‍ തൂക്കം വരുന്ന ഒരു കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോകാന്‍ ഒരു കാട്ടുനായക്ക്‌ കഴിയില്ലെന്ന് ഒരു ജന്തു ശാസ്ത്രജ്ഞന്‍ പ്രസ്താവന ഇറക്കി.പത്രങ്ങളും ടെലിവിഷനും സംഭവം ഏറ്റെടുത്തു.ജന്തു ശാസ്ത്രജ്ഞനുമായുള്ള അഭിമുഖങ്ങള്‍;അവരുടെ കുടുംബ ബന്ധം ശിഥിലമാണെന്ന ചില റിപ്പോര്‍ട്ടുകള്‍.........
മാധ്യമങ്ങള്‍ വിധിയെഴുതി-അമ്മ കുഞ്ഞിനെ കൊന്നതുതന്നെ.അവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
ദു:ഖിതയായ അമ്മയുടെ മൊഴികളില്‍ പരസ്പര വൈരുധ്യമുണ്ടെന്ന് വിചാരണ വേളയില്‍ കോടതി കണ്ടെത്തി.അവര്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു.
എട്ടു വര്‍ഷത്തിനു ശേഷം ആ താഴ്വരയില്‍ ഒരു ഇംഗ്ലീഷ് ടൂരിസ്ട്ടിനെ അന്വേഷിച്ചെത്തിയ സംഘത്തിനു ചോരപ്പാടുകളുള്ള ഒരു കുഞ്ഞു വസ്ത്രം കിട്ടി.അതിനെക്കുറിച്ചുള്ള അന്വേഷണം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ കുഞ്ഞിലേക്ക് നീണ്ടു.വസ്ത്രത്തില്‍ കാട്ടുനായുടെ കോമ്പല്ലുകള്‍
പതിഞ്ഞിരുന്നതായി തിരിച്ചറിഞ്ഞു . പുരനന്വേഷണത്തില്‍ കുഞ്ഞിനെ കാട്ടുനായ കൊണ്ടുപോയതാനെന്നു സംശയാതീതമായി തെളിയിക്കപ്പെട്ടു.
മാധ്യമങ്ങളാലും കോടതിയാലും കുറ്റവാളിയെന്നു വിധിക്കപ്പെട്ട ലിന്‍ഡ ചേംബര്‍ലൈന്‍ എന്നാ അമ്മ എട്ടു വര്‍ഷത്തിനു ശേഷം ജയില്‍ വിമോചിതയായി.
(1985 ഇല്‍ ആസ്ത്രേലിയയില്‍ നടന്ന സംഭവം ഈ "ഈവിള്‍ എന്‍ജല്‍സ് എന്നാ പുസ്തകത്തിനും നിരവധി അവാര്‍ഡുകള്‍ നേടിയ "ക്രൈ ഇന്‍ ത ഡാര്‍ക്ക്" എന്നാ സിനിമക്കും ഇതിവൃത്തമാകുകയുണ്ടായി.)
കഥ പറഞ്ഞു പറഞ്ഞു കഥയില്‍ നിന്നും ഇന്നത്തെക്കാലത്തുള്ള മാധ്യമങ്ങളുടെ കഥയില്ലായ്മ നമുക്ക് മനസ്സിലാകുന്നുണ്ട്.വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കഥയാണിത്.ഈ കഥ കേരള പാഠാവലിയില്‍ ഒന്‍പതാം ക്ലാസ്സില്‍ നാലാം യൂണിറ്റില്‍ കുട്ടികള്‍ക്ക് ചിന്തിക്കുവാനും സ്വന്തമായി ഒരു വീക്ഷണം രൂപപ്പെടുത്തുവാനും ഉള്ളതാണ്.
ഈ സിനിമ യൂട്ടൂബില്‍ ലഭ്യമാണ്. 12ഭാഗങ്ങളായി ഈ സിനിമ ലഭിക്കും.കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഭാഗം മാത്രമാണ് ബ്ലോഗില്‍ നല്‍കുന്നത്.