കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

                    നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി ശ്രദ്ധാപൂര്‍വ്വം കരുതിവച്ച ഒരു കളഭക്കിണ്ണമാണ് ഈ ഭൂമി.നമുക്ക് മാത്രമല്ല ഇനി വരുവാനുള്ള എല്ലാവര്‍ക്കും വേണ്ടിയാണീ ഭൂമിയാകുന്ന ചിത്രശലഭം "സൂര്യന് " ചുറ്റും വട്ടം ചുറ്റുന്നത്‌.മണ്ണും വെള്ളവും വായുവും പുഴയും തോടും നീര്‍ച്ചോലകളും ഇനി വരാനുള്ളവര്‍ക്ക് കൂടിയാണ്.ഈ ആത്യന്തിക സത്യം അറിയാതെ ആധുനിക മനുഷ്യന്‍ ഭൂമിയെ വിറ്റു പണമാക്കി സ്വ.സുഖം ഭദ്രമാക്കുന്നു.
                    "കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിതം" എന്ന പുസ്തകം എഴുതിയ പോക്കുടന്റെ വാക്കുകള്‍ "ഇടക്കീല്‍ത്തറ എന്ന സ്ഥലത്തെ ഒരു കൂനിയിലാണ് എന്റെ ജനനം.കൂനി എന്ന് വച്ചാല്‍ വയലില്‍ നാല് ഭാഗത്ത് നിന്നും മണ്ണ് കൂനിക്കൂട്ടിയുണ്ടാക്കിയ ഒരു ചെറിയ തറ.ആ കൂനിയിലെ ഒരു ചാളയിലാണ് അമ്മ എന്നെ പെറ്റത്‌.ചുറ്റുപാടും വയല്‍.വയലിനിടക്ക് തെങ്ങുകള്‍.അത് മുതലാളിയുടെതാണ്.നമുക്ക് കിട്ടുന്നത് ഓല മാത്രം.വിറകായി ഉപയോഗിക്കാവുന്ന ഉണക്കിലകള്‍.
                  എന്റെ അച്ഛന്‍ ചപ്പന്‍ മമ്മത് എന്ന് പേരുള്ള മുതലാളിയുടെ പണിക്കാരനായിരുന്നു ചപ്പന്‍.മമ്മത് മുതലാളി --മൂന്ന് വാര തുണി വേണം അയാള്‍ക്ക്‌ ഉടുമുണ്ടായി.വിശാലമായ പുറം.സാധാരണ മനുഷ്യരേക്കാള്‍ ഇരട്ടി ഉയരം.അവകാശപ്പെട്ട ഭൂമി എത്രയാണെന്ന് അയ്യാള്‍ക്ക് തന്നെ കണക്കില്ല".അയ്യാളുടെ സങ്കല്‍പ്പത്തില്‍ ഭൂമി അയ്യാള്‍ക്ക് മാത്രമാണ്.
ഓ.എന്‍.വി.യുടെ കവിതയില്‍ നാം എന്താണ് അറിയുന്നത്?
ഉള്‍ക്കനിവിന്‍ ഉപ്പലിഞ്ഞോരുറവകള്‍
വറ്റിയ മണ്ണിന്റെ ദാഹം നാമേറ്റു വാങ്ങവേ നാം ഭൂമിയാകുന്നു....
പോക്കുടനിലേക്ക് ഒന്നുകൂടി പോകാം."കണ്ടള്‍ച്ചെടികള്‍ എനിക്ക് മക്കളെ പോലെയാണ്."പൊക്കുടന്‍ പറയുന്നു.ഞാനവരുടെ അച്ഛനാണെന്ന് അവര്‍ക്കും തോന്നുന്നുണ്ടാവാം.ഈ  വീഡിയോ  കണ്ടല്ലോ.സിയാറ്റില്‍  മൂപ്പന്‍ എന്ന് പേര് കേട്ട അമേരെന്ത്യയിലെ ദുവാമിഷ് സുഗ്വാമിഷ് ഗോത്രമൂപ്പന്റെ 1854-ലെ വിഖ്യാതമായ പ്രസംഗമാണ് മുകളില്‍ കണ്ടതും കേട്ടതും.
സിയാറ്റില്‍ മൂപ്പന്‍ തന്റെ വംശമായ  ചുവന്ന മനുഷ്യരെ അടിച്ചമര്‍ത്താന്‍ വന്ന വാഷിന്റ്ടന്‍ മൂപ്പനോട്‌ പറഞ്ഞു:"നിങ്ങളുടെ മക്കള്‍ പാടത്തും കടയിലും നിന്നുകൊണ്ട് തങ്ങള്‍ ഒറ്റക്കാണെന്ന്  കരുതുമ്പോള്‍ ഞങ്ങളുടെ മക്കള്‍ അങ്ങനെ ആയിരിക്കില്ല.ഭൂമിയില്‍ എകാന്തതക്ക്‌ മാത്രമായി ഒരിടമില്ല.നിങ്ങളുടെ കാല്‍ക്കീഴിലെ പൊടിമണ്ണ്  ഞങ്ങളുടെ പാദങ്ങള്‍ക്ക് നല്‍കുന്ന സ്നേഹം നിങ്ങള്ക്ക് ഒരിക്കലും കിട്ടില്ല.കാരണം അത് ഞങ്ങളുടെ പൂര്‍വികരുടെ ചിതാഭസ്മമാണ്."
            വസുധൈവ  കുടുംബകം.ഭൂമി എല്ലാവരുടെയുമാണ്.ലോകമേ തറവാട് എന്ന് വള്ളത്തോള്‍ പാടി. അത് വെട്ടിപ്പിടിക്കുവാനല്ല. മരുഭൂമി എന്ന വാക്കില്‍ (സംജ്ഞയില്‍) അര്‍ത്ഥമായി ലഭിക്കുന്ന പോലെ സൂര്യന്‍ പുണരുമ്പോള്‍ ദഹിക്കുന്ന ഭൂമിയുടെ വേദനകള്‍ നമ്മള്‍ ഏറ്റെടുക്കുമ്പോള്‍ നാം ഭൂമിയുടെ ഉപ്പാകുന്നു.
കോരിക്കുടിച്ചാലും  തീരാത്ത ഭൂമിയുടെ സൌന്ദര്യം പുളകിതനാക്കുന്ന   ഓ.എന്‍.വി.യുടെ കൂടെ  ഭൂമിയോട് "ദീര്‍ഘ സുമംഗലീ ഭവ" എന്ന്  നമുക്കും ആശംശിക്കാം

1 comments:

jollymash said...

ella teachersnum kuttikalkkum ethu upakarikkum